ഇന്ത്യയിൽ എല്ലാവർഷവും ഒക്ടോബർ രണ്ടു മുതൽ എട്ടു വരെയാണ് ദേശീയ വന്യജീവി വാരമായി (National Wildlife Week) ആഘോഷിക്കുന്നത്.

To advertise here,

രാജ്യത്തെ സമ്പന്നമായ ജൈവവൈവിധ്യത്തെക്കുറിച്ചും വന്യജീവിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യം.

1952-ൽ രൂപവത്കരിച്ച ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ നിർദേശപ്രകാരമാണ് വന്യജീവിവാരം ആചരിക്കാൻ തുടങ്ങിയത്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിനു തന്നെ ഈ ആഘോഷം ആരംഭിക്കുന്നു എന്നത് അഹിംസയും പ്രകൃതിയോടുള്ള സ്‌നേഹവും മുൻനിർത്തിയുള്ള വലിയൊരു സന്ദേശമാണ് നൽകുന്നത്.

കാടുകളും വന്യജീവികളും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. കാടുകളുടെ നാശവും അനധികൃത വേട്ടയാടലും കാരണം ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനും അത്യാവശ്യമാണ്.