പുല്ലാനിക്കാട്ടിൽ പുല്ലുതിന്നു നടക്കുകയായിരുന്നു അമ്മിണിപ്പശു. ഇടയ്ക്ക് ദാഹിച്ചപ്പോൾ അവൾ വെള്ളം കുടിക്കാൻ പുഴക്കരയിലേക്കു നടന്നു. അപ്പോൾ അതാ മിന്നിപ്പൂങ്കുയിൽ മരക്കൊമ്പത്തിരുന്ന് പാട്ടുപാടുന്നു. മിന്നിക്ക് ശല്യമാകരുതല്ലോ? അമ്മിണി ശബ്ദമുണ്ടാക്കാതെ പുഴയിൽ നിന്ന് വെള്ളംകുടിച്ചു മടങ്ങി.

To advertise here,

ഉച്ചകഴിഞ്ഞ് അമ്മിണിപ്പശു പുഴവക്കത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ കിടന്ന് മയങ്ങി. അപ്പോഴാണ്

ചിങ്കൻ അണ്ണാൻ 'ഛിൽ ഛിൽ' എന്ന് പാടി ചാടിച്ചാടി വന്നത്. ഉറങ്ങുന്ന അമ്മിണിയെ കണ്ടതും അവൻ ശബ്ദമുണ്ടാക്കാതെ തൊട്ടടുത്ത മരക്കൊമ്പത്തേക്ക് ചാടിപ്പോയി. പരസ്പരം ശല്യമാകാതെ സ്നേഹിച്ചു ജീവിക്കുന്ന കാട്ടിലെ കൂട്ടുകാരെ കണ്ടില്ലേ? കൂട്ടുകാരും അങ്ങനെ തന്നെ വേണം കേട്ടോ.