ആഗോളതലത്തിൽ ജോലി അവസരങ്ങൾ കുത്തനെ കുറയുമ്പോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് റിപ്പോർട്ട്. 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലെ തൊഴിൽ അവസരങ്ങളിൽ അഞ്ച് ശതമാനത്തിന്റെമാത്രം ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കരിയറിന്റെ തുടക്കക്കാർക്കുള്ള (എൻട്രി ലെവൽ) ജോലികളെ മാന്ദ്യം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ ബെയ്ൻ & കമ്പനി പുറത്തുവിട്ട പഠനത്തിലാണ് വിവരങ്ങളുള്ളത്.
പഠനം നടത്തിയ 10 പ്രധാന രാജ്യങ്ങളിൽ ഫ്രാൻസിലാണ് ഏറ്റവും ഉയർന്ന തിരിച്ചടിയുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 40 ശതമാനത്തോളം തൊഴിൽ അവസരങ്ങളാണ് ഇല്ലാതായത്. ബ്രസീലിൽ 39 ശതമാനവും നെതർലാൻഡ്സിൽ 33 ശതമാനവും ഇടിവുണ്ടായി. സാമ്പത്തിക ശക്തികളായ ജർമനിയിൽ 27 ശതമാനവും അമേരിക്കയിൽ 23 ശതമാനവും കുറവ് രേഖപ്പെടുത്തിയപ്പോൾ ചൈന (10%), യുകെ (9%), ജപ്പാൻ (7%), കാനഡ (4%) എന്നീ രാജ്യങ്ങളിലാണ് തൊഴിലിടിവ് കുറഞ്ഞത്.
ഫ്രഷേഴ്സിന് തിരിച്ചടി; പരമ്പരാഗത മേഖലകളിലും ഇടിവ്
പൊതുവായ കണക്കിൽ ഇന്ത്യ ആശ്വാസത്തിലാണെങ്കിലും ഫ്രഷേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. തുടക്കക്കാർക്കുള്ള തസ്തികകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വിവിധ മേഖലകളിൽ ഉണ്ടായ ഇടിവ്:
-
റിസർച്ച് & ഡെവലപ്‌മെന്റ്: 37%
-
സെയിൽസ് & മാർക്കറ്റിങ്: 32%
-
ഐടി (IT): 25%
-
ഫൈനാൻസ്: 24%
- എൻജിനീയറിങ്
-
: 7%
തരംഗമായി എഐ ജോലികൾ
മറ്റ് മേഖലകൾ പ്രതിസന്ധി നേരിടുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ അവസരങ്ങൾ കുതിച്ചുയരുകയാണ്. രണ്ടാം പാദത്തിൽമാത്രം ഏകദേശം 3,51,000 എഐ തൊഴിൽ അവസരങ്ങളാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തത്. മുൻവർഷത്തേക്കാൾ 60 ശതമാനത്തിന്റെ വളർച്ചയാണിത്. കൂടാതെ സൈബർ സെക്യൂരിറ്റി (19%), ഡിഫൻസ് & സ്പേസ് (13%), വെഞ്ച്വർ ക്യാപിറ്റൽ (47%) എന്നീ പ്രത്യേക മേഖലകളിലും തൊഴിൽ അവസരങ്ങൾ വർധിച്ചിട്ടുണ്ട്.
Content Highlights: India's job market saw only a 5% decline in April-June 2026, performing better globally
Published: 13 Oct 2026, 03:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented