ഹിപ്പോകാമ്പസ് (Hippocampus): ഓർമ്മശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിലെ പ്രധാന ഭാഗമാണ് ഹിപ്പോകാമ്പസ്. ഈ പേര് ഒരു കടൽക്കുതിരയിൽ നിന്നാണ് വന്നത്. കാരണം അതിന്റെ ആകൃതി കടൽക്കുതിരയെപ്പോലെയാണ്. ഇവയ്ക്ക് 'പ്രസവിക്കുന്ന അച്ഛൻ' എന്നൊരു പ്രത്യേക വിശേഷണമുണ്ട്. കാരണം, അമ്മയല്ല അച്ഛനാണ് കുഞ്ഞുങ്ങളെ സംരക്ഷിച്ച് വളർത്തുന്നത്! അമ്മ ഇടുന്ന മുട്ടകൾ അച്ഛന്റെ ശരീരത്തിലെ പ്രത്യേക അറയിൽ (Brood pouch) സൂക്ഷിക്കപ്പെടുന്നു. ഏകദേശം 14 മുതൽ 28 ദിവസം വരെ അവയെ കൊണ്ടുനടന്ന് വിരിയിക്കുന്നതിലൂടെയാണ് ഈ പ്രത്യേക പേര് ലഭിച്ചത്.
ഹിപ്പോകാമ്പസ് (Hippocampus)' എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽനിന്നാണ് വന്നത്. Hippo എന്നാൽ 'കുതിര' എന്നും Kampos എന്നാൽ 'കടൽജീവി' എന്നുമാണ് അർഥം. മനുഷ്യന്റെ തലച്ചോറിലെ ഓർമ്മശക്തി, പഠനം, പുതിയ കാര്യങ്ങൾ മനസ്സിലാക്കൽ എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്ന ഭാഗമാണ് ഹിപ്പോകാമ്പസ്.
ഒക്ടോപസ് (Octopus): ഈ വാക്കും ഗ്രീക്ക്ഭാഷയിൽനിന്നാണ് വന്നിരിക്കുന്നത്. Octa എന്നാൽ 'എട്ട്' എന്നും Pous എന്നാൽ 'കാൽ' എന്നുമാണ് അർഥം. 'എട്ട് കാലുകളുള്ള ജീവി' ആണല്ലോ Octopus. ഒക്ടോപസിന് മൂന്ന് ഹൃദയങ്ങളുണ്ട്. കൂടാതെ അതിന്റെ രക്തം നീലനിറവുമാണ്!
സാർഡീൻ (Sardine): സാർഡീൻ അഥവാ മത്തിക്ക് ആ പേര് ലഭിച്ചത് മെഡിറ്ററേനിയൻ കടലിലെ Sardinia എന്ന ദ്വീപിൽനിന്നാണ്. കാരണം അവിടെയായിരുന്നു ഈ മീൻ ധാരാളമായി കണ്ടിരുന്നത്.
ഡോൾഫിൻ (Dolphin): 'Dolphin' എന്ന പേര് ഗ്രീക്ക് വാക്കായ Delphis-ൽ നിന്നാണ് വന്നത്. അതിന്റെ അർഥം 'ഗർഭപാത്രം' (womb) എന്നാണ്. ഡോൾഫിനുകൾ സാധാരണ മീനുകളെപ്പോലെ മുട്ടയിടുന്നവരല്ല എന്ന് പുരാതന ഗ്രീക്കുകാർ മനസ്സിലാക്കി. അവ മനുഷ്യരെപ്പോലെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഗർഭപാത്രം എന്ന ഗ്രീക്ക് വാക്കിൽനിന്ന് അവയ്ക്ക് പേര് നൽകിയത്.
Content Highlights: Hippocampus is named after the seahorse due to its shape and brain function
Published: 09 Jun 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented