ചെറുമീനുകളുടെ വരവ് കുറഞ്ഞുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു

കോട്ടയം: തീൻമേശയിലെ സ്ഥിരം സാന്നിധ്യമായ മീൻഇനങ്ങൾക്ക് വിപണിയിൽ പൊള്ളുന്ന വില. മത്തി, അയല, വറ്റ, നത്തോലി തുടങ്ങി ജനപ്രിയ ഇനങ്ങളുടെ വില ദിനംപ്രതി വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു.
ചെറുമീനുകളുടെ വരവ് കുറഞ്ഞുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 100-150 രൂപയുണ്ടായിരുന്ന മത്തിയുടെ വില ഒരു മാസംകൊണ്ട് 300 ആയി ഉയർന്നു. കൊച്ചുമത്തിക്ക് വില 240-250 രൂപയാണ്. അയല 220-240 രൂപ വരെ എത്തി. മങ്കട വില 200 കടന്നു. കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600 -800 രൂപ വരെയാണ് വില. കൂന്തൽ 120-140, ചെമ്പല്ലി 180, കിളിമീൻ 200-220, ചെമ്മീൻ 300 രൂപ എന്നിങ്ങനെയാണ് പുതിയ വില. നെയ്മീൻ, ആവോലി, മോദ എന്നിവയാണ് വലിയമീനുകളുടെ കൂട്ടത്തിൽ വിലയിൽ മുന്നിൽ. നെയ്മീനിന് 1000 രൂപയാണ് കിലോയ്ക്ക് വില. ആവോലി വില 600-800 രൂപയും, മോദ 700 മുതൽ 750 വരെയുമാണ് വില. കഴിഞ്ഞ ദിവസം 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില ഇപ്പോൾ 800 രൂപവരെയെത്തി.
സാധാരണയായി ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മീൻ കിട്ടേണ്ടതാണ്. എന്നാൽ,കാലാവസ്ഥാ വ്യതിയാനം ചെറുമത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ.
റീൽ വൈറലായി; വറ്റവില കുറഞ്ഞു
കടലിൽ മീൻ ചാകരയായി ലഭിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങളും റീലുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് മത്സ്യവില്പനക്കാർ. ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന ഭീതിയും ആളുകളെ മീൻ വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചു. അതുകൊണ്ട് വറ്റയുടെ വിൽപ്പന കുറഞ്ഞു. വറ്റവില 250 രൂപയിൽനിന്ന് 100 വരെയായി കുറഞ്ഞു.
Content Highlights: Fish prices in Kottayam have surged significantly, with sardines climbing to Rs 300 per kg and mackerel reaching Rs 240, as climate change and reduced catch severely impact common household budgets across Kerala.
Published: 04 Nov 2026, 08:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented