പാലുകൊണ്ട് കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന ഒരു രസികൻ വിഭവം ഇതാ.

To advertise here,

ആവശ്യമായ സാധനങ്ങൾ:
പാൽ : എട്ട് കപ്പ്

പഞ്ചസാര : രണ്ട് കപ്പ്

ഏലയ്ക്കാപ്പൊടി : ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:
ഉരുളിപോലെ ചുവടുകട്ടിയും വിസ്താരവുമുളള പാത്രത്തിൽ പാലൊഴിച്ച് മിതമായ തീയിൽ ചൂടാക്കുക.

തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വെയ്ക്കുക.

തീ കൂട്ടിയും കുറച്ചും പാൽ തിളച്ചു തൂവാതെ നോക്കണം.

പാൽ നാലിലൊന്നായി കുറുകി കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.

അൽപം കട്ടിയായ ശേഷം അടുപ്പിൽ നിന്നിറക്കിക്കോളൂ. തണുക്കുമ്പോൾ ഇതു കുറച്ചുകൂടി കട്ടിയാകും.

അവസാനം ഏലയ്ക്ക പൊടിച്ചതുകൂടി ചേർത്തിളക്കിയാൽ രസികൻ പാൽകോവ തയ്യാർ.