പ്രായം കൂടുന്തോറും നായകളുടെ നടത്തം മെല്ലെയാവുന്നത് ഓര്‍മ്മക്കുറവിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തല്‍

നടത്തത്തിന്റെ ഗതിയും വേഗതയും നോക്കി നായകളിലെ ഓർമ്മക്കുറവ് തിരിച്ചറിയാമെന്ന് കണ്ടെത്തിയിരിക്കുകയാണ് നോർത്ത് കരോളിലിന യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. മനുഷ്യരിലെ അൽഷൈമറിനോട് സാമ്യമുള്ളതാണ് നായകളിലെ കനൈൻ ഡിമൻഷ്യ എന്ന അവസ്ഥ. ഇത് നായകളുടെ വേഗത കുറയ്ക്കുമത്രേ. പ്രത്യേകിച്ചും മുൻകാലുകളുടെ വേഗത കുറയുന്നതായാണ് കണ്ടെത്തൽ.
തലച്ചോറിലെ സെറിബ്രൽ കോർട്ടക്സ് എന്ന ഭാഗമാണ് ഓർമ്മയെ നിയന്ത്രിക്കുന്നത്. ഇവിടുത്തെ ന്യൂറോണുകളുടെ നാശം ഓർമ്മക്കുറവുണ്ടാക്കുന്നു. ഒപ്പം ചലനത്തെ ഏകോപിക്കുന്നതും ഇതേ ഭാഗമാണ്. നായകളുടെ ചലനത്തിന്റെ ഗതി നിയന്ത്രിക്കാനും വേഗം കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന മുൻകാലുകൾ സെറിബ്രൽ കോർട്ടക്സിനെ വളരെയധികം ആശ്രയിക്കുന്നു. മുന്നോട്ടുകുതിക്കാൻ സഹായിക്കുന്ന പിൻകാലുകൾ പക്ഷേ സെറിബ്രൽ കോർട്ടക്സിനെ അത്രമേൽ ആശ്രയിക്കുന്നില്ല. അതുകൊണ്ടുതന്നെ സെറിബ്രൽ കോർട്ടക്‌സിലെ ന്യൂറോണുകൾ നശിക്കുമ്പോൾ മുൻകാലുകളുടെ പ്രവർത്തനം കൂടുതൽ തകരാറിലാവും.
88-നായകളിലായി ആറുമാസത്തോളം നടത്തിയ പഠനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. എന്നാൽ പ്രായമാകുന്തോറും നായകളുടെ വേഗത കുറയുന്നത് സ്വാഭാവികമാണെന്നും ഇത് ഓർമ്മക്കുറവിന്റെ ഒരു ലക്ഷണം മാത്രമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Content Highlights: New research links changes in dog walking speed to canine dementia.
Published: 13 Jul 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented