കളിയുടെ നിയമങ്ങൾ :
ഒറ്റസംഖ്യയും ഇരട്ടസംഖ്യയുമാണ് കളിയിലെ താരങ്ങൾ.
കളിക്കുന്ന രണ്ടുപേരിൽ ഒരാളുടെ കൈയിൽ 10 ചുവപ്പ് ബട്ടണുകളും മറ്റയാളുടെ കൈയിൽ 10 പച്ച ബട്ടണുകളും ഉണ്ടായിരിക്കും.
ആറ് മുഖങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് എന്ന് എഴുതിയ അല്ലെങ്കിൽ അത്രയും കുത്തുകൾ ഉള്ള ഡൈസ് വേണം.
ഡൈസ് മൂന്ന് പ്രാവശ്യംവരെ എറിഞ്ഞാണ് കളിക്കേണ്ടത്.
നാണയം ടോസ് ചെയ്താണ് ആദ്യം കളിക്കേണ്ട ആളെ കണ്ടെത്തുന്നത്.
ഓരോരുത്തർക്കും 10 തവണയാണ് കളിക്കാനുള്ള അവസരം.
കളിയുടെ രീതി :
ഒറ്റസംഖ്യ, ഇരട്ടസംഖ്യ ഇവയിൽ ഏതുവേണമെന്ന് ടോസ് കിട്ടിയ ആൾക്ക് തീരുമാനിക്കാം. ഒരു പ്രാവശ്യം എറിഞ്ഞാൽ ഒറ്റസംഖ്യ കിട്ടിയാൽ അത് തിരഞ്ഞെടുത്ത ആൾക്ക് ആ സംഖ്യയുടെ മേൽ തന്റെ ബട്ടൺ വയ്ക്കാം.
ആറിനുശേഷം സംഖ്യകൾ കിട്ടാൻ ഡൈസ് രണ്ടുപ്രാവശ്യമോ മൂന്നുപ്രാവശ്യമോ എറിഞ്ഞ് ഉപയോഗിക്കാം. സംഖ്യകൾ തമ്മിൽ കൂട്ടിയോ ഗുണിച്ചോ സംഖ്യ കണ്ടെത്താം.
10 തവണ ഓരോരുത്തർക്കും കളിക്കാം. ഏറ്റവും കൂടുതൽ ബട്ടണുകൾ കാർഡിൽ വയ്ക്കാൻ കഴിഞ്ഞ ആളാണ് വിജയി.
എന്താ, ഗെയിം തുടങ്ങുകയല്ലേ?
Content Highlights: Designed for two players to play together, Uses simple materials like dice and colored buttons.
Published: 16 Oct 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented