ആവശ്യമായ സാധനങ്ങൾ:
ഉഴുന്ന്: ഒരു കപ്പ്

To advertise here,

പഞ്ചസാര: മുക്കാൽ കപ്പ്

ഏലയ്ക്കാപ്പൊടി: കാൽ ടീസ്പൂൺ

നെയ്യ്: അര കപ്പ്

തയ്യാറാക്കുന്ന വിധം:

  • കുതിർത്ത് വൃത്തിയാക്കിയ ഉഴുന്ന് നനവ് മാറിയ ശേഷം ഒരു പാനിൽ ഇളം തീയിൽ വറുത്തെടുക്കണം.
  • ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുത്ത് ഏലയ്ക്കാപ്പൊടിയും പഞ്ചസാര പൊടിച്ചതും ഉഴുന്നുപൊടിക്കൊപ്പം ചേർത്ത് ഇളക്കണം.
  • ഇനി നെയ്യ് ചൂടാക്കി കുറച്ചു കുറച്ചായി ഇതിലേക്കിട്ട് ഇളക്കണം.
  • കുഴച്ചെടുക്കാവുന്ന പരുവത്തിൽ എത്തുമ്പോൾ ഉരുളകളാക്കി പാത്രത്തിലേക്ക് മാറ്റാം.