പൊയിനാച്ചി : എന്റെ മണ്ണ്, എന്റെ ആരോഗ്യം- സമൃദ്ധിയോടെ ചെമ്മനാട് എന്ന സന്ദേശവുമായി ചെമ്മനാട് കൃഷിഭവൻനടപ്പാക്കുന്ന എല്ലാവീട്ടിലും അടുക്കളത്തോട്ടം പദ്ധതിയുടെ തുടർഘട്ടത്തിന് തുടക്കം. ചെമ്മനാട്ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലും കൃഷിവകുപ്പിന്റെ പദ്ധതിയിലും ഉൾപ്പെടുത്തി സൗജന്യമായിപച്ചക്കറിവിത്തുകളും തൈകളുമാണ് നൽകുന്നത്. പോഷക തോട്ടത്തിലേക്ക് കുടുംബശ്രീ വഴി മുരിങ്ങ, പപ്പായ തൈകളുംവിതരണംചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മൺഎച്ച്.ഡി.പി.ഇ.ചട്ടികൾ വാങ്ങിപച്ചക്കറികൃഷി നടത്തിയവർക്ക്

To advertise here,

ആവർത്തന കൃഷിചെയ്യാൻ പോട്ടിങ് മിശ്രിതവും വിത്തുമുതൽ ഉള്ള ഉത്പാദന ഉപാധികളും സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷാഅബൂബക്കർ നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ് ഡി. ദിലീപ്കുമാർ അധ്യക്ഷനായി. കൃഷി ഓഫീസർ കെ. വേണുഗോപാലൻ സംസാരിച്ചു. 25 സെന്റിൽ കൂടുതൽ നിലം കൃഷി ചെയ്തവർക്ക് കൂലിചിലവ് സബ്‌സിഡി ലഭിക്കും. കഴിഞ്ഞ ഗ്രാമസഭയിൽ അപേക്ഷ നൽകി പട്ടികയിൽ ഇടംപിടിച്ചവർക്കായിരിക്കും ആനുകൂല്യം. ഈവർഷം സ്വന്തമായി കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, ഗ്രാമ്പു എന്നി സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്തവർക്കും സബ്‌സിഡി ലഭ്യമാകുമെന്ന്ചെമ്മനാട് കൃഷിഓഫീസർ അറിയിച്ചു.