പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരിയിൽ ദേശീയപാതയ്ക്കരികിൽ വീണ്ടും അറവ്, കക്കൂസ് മാലിന്യം തള്ളുന്ന പ്രധാനകേന്ദ്രമായി മാറി. കുറച്ച് വർഷങ്ങളായി മാലിന്യം തള്ളുന്നത് നിയന്ത്രിച്ചിരുന്ന ഭാഗമാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ദേശീയപാതയ്ക്കരികിലും കെ.എസ്.ടി.പി. റോഡിൽ പഴയങ്ങാടി റോഡ് കവലയ്ക്ക് സമീപവും വൻതോതിലാണ് ജൈവ, അജൈവ മാലിന്യം തള്ളുന്നത്
പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് കവലയിൽ ബലിയപട്ടം ടൈൽസിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും മാസങ്ങളായി കക്കൂസ് മാലിന്യവും അറവ് മാലിന്യവും പതിവായി തള്ളുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം കാരണം റോഡ് ഉപയോഗിക്കാൻ പറ്റാത്തസ്ഥിതിയാ ണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ കമ്പനി അധികൃതർതന്നെ നേരിട്ട് പാപ്പിനിശ്ശേരി പഞ്ചായത്തധികൃതർക്ക് നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
പാപ്പിനിശ്ശേരിയിലെ ദേശീയപാതയ്ക്കരിക് ഏഴുവർഷം മുൻപുവരെ വൻതോതിൽ മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രമായിരുന്നു. 2018-2019 കാലത്ത് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും ചേർന്ന് നടത്തിയ മാലിന്യമുക്തപാത യജ്ഞത്തിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സി.സി.ടി.വി. ക്യാമറയടക്കം സ്ഥാപിച്ചു. സമൂഹവിരുദ്ധരെ പിടികൂടുകയും ചെയ്തിരുന്നു. അതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ച് പാത മാലിന്യമുക്തമായിരുന്നു.
അധികൃതർ സ്ഥാപിച്ച ക്യാമറകൾ കണ്ണടയ്ക്കുകയും മേൽനോട്ടം കുറയുകയും ചെയ്തതോടെയാണ് വീണ്ടും മാലിന്യം നിറയാൻ തുടങ്ങിയത്. പഞ്ചായത്തധികൃതരും പോലീസും ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ദേശീയപാതയോരം കുപ്പത്തൊട്ടിയാകും.
Published: 08 Nov 2026, 04:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented