ശ്രീകണ്ഠപുരം : നിടുവാലൂർ ചേരൻകുന്ന് സെയ്ന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ നടത്തി. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. വൈദികമന്ദിരത്തിന്റെ വെഞ്ചരിപ്പും നടത്തി. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാങ്കുന്നേൽ എന്നിവർ സഹകാർമികരായി. നിലവിലെ ദേവാലയത്തിനു തൊട്ടടുത്താണ് പുതുതായി പള്ളി പണിതത്.
ഞായറാഴ്ച വൈകീട്ട് 4.15-ന് പുതിയ പള്ളിയിലെ തിരുനാളിന് വികാരി ഫാ. റിനോയ് പോൾ ഇടത്തിനകത്ത് കൊടിയേറ്റും. തുടർന്ന് ആഘോഷമായ കുർബാന, നൊവേന എന്നിവയുണ്ടാകും. ആർച്ച് ബിഷപ്പ് ഇമേരിറ്റസ് മാർ ജോർജ് വലിയമറ്റം കാർമികത്വം വഹിക്കും. ഒൻപത് മുതൽ 13 വരെ ദിവസവും കുർബാന, നൊവേന എന്നിവ നടക്കും. ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. വിപിൻ വെമ്മേനികട്ടയിൽ, ഫാ. പ്രിയേഷ് കളരിമുറിയിൽ, ഫാ. ജിനോ പെരിഞ്ചേരി, ഫാ. ജിനോ പൊങ്ങൻപാറ, ഫാ. ജോൺ പയ്യമ്പള്ളി, ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, മോൺ ആന്റണി മുതുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. 14-ന് 4.30-ന് ആഘോഷമായ സമൂഹബലി, നിടുവാലൂർ ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാധാന ആശീർവാദം, വാദ്യമേളങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട് ഫയർ ഷോ എന്നിവ നടക്കും. 15-ന് സമാപന ദിവസം രാവിലെ 9.30-ന് നടക്കുന്ന കുർബാനയ്ക്ക് ആർച്ച് ബിഷപ് എമേരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിക്കും. വൈകീട്ട് ഏഴിന് ഗാനമേള.
Published: 08 Nov 2026, 04:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented