തച്ചങ്ങാട് : ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സമാപിച്ച ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 529 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്. പാക്കം ജേതാക്കളായി. 440 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്. ഉദുമ രണ്ടാം സ്ഥാനവും 438 പോയിന്റുകളോട് ജി.എച്ച്.എസ്.എസ്.എ. പെരിയ മൂന്നാം സ്ഥാനവും നേടി.
എൽ.പി. ജനറൽ വിഭാഗത്തിൽ അംബിക എ.എൽ.പി.എസ്. ഉദുമ, എച്ച്.ഐ.എ.യു.പി.എസ്. ചിത്താരി, ജി.എൽ.പി.എസ്. പെരിയ എന്നിവർ സംയുക്ത ഒന്നാം സ്ഥാനക്കാരായി.
യു.പി. ജനറൽ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. പാക്കം, ജി.എച്ച്.എസ്.എസ്. രാവണേശ്വരം, ജി.യു.പി.എസ്. പുല്ലൂർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജി.എച്ച്.എസ്. തച്ചങ്ങാട് ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്. പെരിയ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. പാക്കം ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്. ഉദുമ രണ്ടാം സ്ഥാനവും നേടി.
യു.പി. സംസ്കൃതോത്സവത്തിൽ എസ്. എം. എ.യു.പി.എസ്. പനയാൽ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്. തച്ചങ്ങാട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ജി.എച്ച്.എസ്. തച്ചങ്ങാടിനാണ് ഒന്നാം സ്ഥാനം. ജി.എച്ച്.എസ്.എസ്. ഉദുമ രണ്ടാമതെത്തി. എൽ.പി. അറബിക്കിൽ ആർ.എ.എൽ.പി.എസ്. മൗവ്വൽ, എച്ച്.ഐ. എ.യു.പി.എസ്. ചിത്താരി, എൽ.പി.എസ്. കരിപ്പോടി, ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇ.എം.എച്ച്.എസ്.എസ്, നൂറുൽഹുദ ഇ.എം.എച്ച്.എസ്. കോട്ടിക്കുളം, ബേക്കൽ ഇസ്ലാമിയ എ.എൽ.പി. സ്കൂൾ എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു.
യു.പി. അറബിക് വിഭാഗത്തിൽ ജി.എച്ച്.എസ്. തച്ചങ്ങാട്, നൂറുൽ ഹുദാ ഇ.എം.എച്ച്.എസ്. കോട്ടിക്കുളം, ജി.എം.യു.പി.എസ്. പള്ളിക്കര എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ നൂറുൽ ഹുദാ ഇ.എം.എച്ച്.എസ്. കോട്ടിക്കുളം ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്. പള്ളിക്കര രണ്ടാം സ്ഥാനവും നേടി.
Published: 08 Nov 2026, 04:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented