ബദിയഡുക്ക : കുമ്പള ഉപജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കാൻ നവജീവന ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഓലക്കൊട്ട നിർമാണത്തിൽ ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും ഓലമെടയാൻ എത്തിയത് കൗതുകമായി. 26, 27 നവംബർരണ്ട്, മൂന്ന്, നാല് തീയതികളിൽ നവജീവന ഹയർ സെക്കൻഡറി സ്കൂളിലാണ് കുമ്പള ഉപജില്ലാ കലോത്സവം നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 94 വിദ്യാലയങ്ങളിൽനിന്ന് ഇരുപതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. ഈ ദിവസങ്ങളിൽ കടലാസും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കാനാണ് ഓലക്കൊട്ടകൾ തയ്യാറാക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഡി. ശങ്കര അംഗങ്ങളായ ഗംഗാധര ഗോളിയടുക്ക, ബാലകൃഷ്ണ ഷെട്ടി, രജനി സന്ദീപ്, ഉഷ, ലീലാവതി എന്നിവർ സ്കൂളിൽ എത്തി ഓലമെടഞ്ഞു. കലോത്സവ പ്രചാരണത്തിനായി ടൗണിൽ പലയിടങ്ങളിലായി ഓല ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.സീഡ് കോഡിനേറ്റർ ഇ. രാമകൃഷ്ണൻ, പ്രഥമാധ്യാപിക ടി.എച്ച്. ഷാഹിദ ബീവി, എം. സോമനാഥ, ഗോപാലകൃഷ്ണ പട്ടാജെ, രത്ന, സരസ്വതി, സുശീല തുടങ്ങിയവർ നേതൃത്വം നൽകി.
Published: 25 Oct 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented