കാസർകോട് : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പോലീസ് ജില്ലയിലെ 48 സ്റ്റുഡന്റ് പോലീസ് കെഡേറ്റ് (എസ്.പി.സി.) വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടത്തി.

To advertise here,

ജില്ലാ പോലീസ് മേധാവി പി.നിധിൻരാജ് 150 എസ്.പി.സി. കെഡേറ്റുകളോടൊപ്പം ചേർന്ന് തൂഫാൻ പ്രതിജ്ഞ നിർവഹിച്ചു. തുടർന്ന് പോലീസ് കാറിനെ പിന്തുടർന്ന് ബസ് സ്റ്റാൻഡിൽവെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതുമായ രംഗം ജനങ്ങളിൽ വലിയ കൗതുകവും ഉണർവുമാണ് ഉണ്ടാക്കിയത്. ഈ ദൃശ്യാവിഷ്‌കാരത്തിൽ ഫൈസൽ (കാർ ഡ്രൈവർ), മോഹനൻ കുന്നുമ്മൽ (ലഹരി കച്ചവടക്കാരൻ) എന്നിവർ വേഷമിട്ടു.

അഡീഷണൽ പോലീസ് സൂപ്രണ്ട് പി.പി.കരുണാകരൻ, നാർക്കോട്ടിക് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ, എസ്.എം.എസ്. ഡിവൈ.എസ്.പി. ടി.ഉത്തംദാസ്, കാസർകോട് ടൗൺ ഇൻസ്പെക്ടർ മെൽബിൻ ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് കെഡേറ്റുകൾ വിവിധ ബസുകളിൽ കയറി യാത്രക്കാർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിക്കെതിരായ ജാഗ്രതാ സന്ദേശം കൈമാറുകയും ചെയ്തു.