കാസർകോട് : അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ പിടികൂടി. ഫിഷറീസ് വകുപ്പ് അഞ്ചുലക്ഷം രൂപ പിഴയും 1,11,000 രൂപ ലേലത്തുകയായും ഈടാക്കി. ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്‌മെന്റ്‌ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഉപ്പള തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രി ട്രോളിങ്‌ നടത്തിയതിനും മതിയായ രേഖകൾ ഇല്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽനിന്നുള്ള ഏകാൻഷ, ദിശ എന്നീ ബോട്ടുടമകൾക്കാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഷൈനി പിഴയിട്ടത്.

To advertise here,

കുമ്പള മത്സ്യഭവനിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ വിങ്ങിലെ

എസ്.സി.പി.ഒ.മാരായ ശരത് കുമാർ, അർജുൻ, റെസ്ക്യു ഗാർഡ്മാരായ ശിവകുമാർ, ധനേഷ്, സമീർ, അഷ്വാക്ക് അലി, മുനീർ, സ്രാങ്ക് മുഹമ്മദ് ഇക്‌ബാൽ, ഡ്രൈവർ സതീശ എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ ടി.ആർ.രാജേഷ് അറിയിച്ചു.