കാസർകോട് : ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്.) ജില്ലാ സമ്മേളനം തുടങ്ങി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പൊതുസമ്മേളന നഗരിയായ കറന്തക്കാട്ടേക്ക് പ്രകടനം നടത്തി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വ്യവസായങ്ങളും തൊഴിൽമേഖലയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

ബി.എം.എസ്. ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കോട്ടക്കണ്ണി അധ്യക്ഷത വഹിച്ചു. സി. ബാലചന്ദ്രൻ, പി. മുരളീധരൻ, വി.വി. ബാലകൃഷ്ണൻ, ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ബാബു, സുനിൽകുമാർ വാഴക്കോട്, ബി. മനേഷ്, അനിൽ ബി. നായർ, ഗീതാ ബാലകൃഷ്ണൻ, മിനി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൗൺസിൽ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ പത്തുമുതൽ കാസർകോട് കോട്ടക്കണ്ണി റോഡിലെ ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ നടക്കും.