കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാസമ്മേളനത്തിന് തുടക്കമായി. സമ്മേളനനഗരിയിൽ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ പതാക ഉയർത്തി. തൃക്കരിപ്പൂരിൽനിന്ന് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫിന്റെ നേതൃത്വത്തിൽ പതാകയും മഞ്ചേശ്വരത്തുനിന്ന് ഖജാൻജി എം.ബി. ഷാനവാസിന്റെ നേതൃത്വത്തിൽ കൊടിമരവും ജാഥയായി സമ്മേളനനഗരിയിലെത്തിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷമാണ് ജാഥകൾ സമ്മേളനനഗരിയിലെത്തിയത്.

To advertise here,

പതാകജാഥയിൽ ജില്ലാഭാരവാഹികളായ എം.എ. നജീബ്, ശംസുദ്ദീൻ ആവിയിൽ, എം.പി. നൗഷാദ്, നൂറുദ്ദീൻ ബെളിഞ്ചം, എ.ജി.സി. ഷംസാദ് എന്നിവർ പങ്കെടുത്തു. കൊടിമരജാഥയിൽ എ. മുഖ്താർ, ഹാരിസ് തായൽ, റഹ്‌മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, ഹാരിസ് അങ്കക്കളരി എന്നിവർ അണിനിരന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീർ വെള്ളിക്കോത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, സംസ്ഥാന പ്രവർത്തകസമിതിയംഗം ടി.ഡി. കബീർ, യൂസുഫ് ഉളുവാർ, കല്ലട്ര അബ്ദുൽ ഖാദർ, ടി.ഇ. മുഖ്താർ, എ.പി. ഉമ്മർ, യു.കെ. സൈഫുള്ള തങ്ങൾ, ആസിഫലി കന്തൽ എന്നിവർ പങ്കെടുത്തു.