കാസർകോട് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.), റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാസർകോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് ബീച്ച് റണ്ണും ബീച്ച് ക്ലീൻ അപ്പും സംഘടിപ്പിച്ചു.

To advertise here,

ആരോഗ്യകരമായ നഗരവും ശുചിത്വമുള്ള തീരദേശവും എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 6.30-ന് ആരംഭിച്ച പരിപാടി നഗരസഭ വൈസ്‌ചെയർമാൻ കെ.എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. റോട്ടറി കാസർകോട് വൈസ് പ്രസിഡന്റ് ബെന്നി ജോസ് അധ്യക്ഷനായി. ഡോ. ബി. നാരായണ നായക് മൈ സിറ്റി ഹെൽത്തി സിറ്റി പദ്ധതി വിശദീകരിച്ചു.

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ മോഹൻദാസ് മേനോൻ, നർക്കോട്ടിക്‌സ് വിഭാഗം ഡിവൈ.എസ്.പി. ബാലകൃഷ്ണൻ, ഡോ. ഹരികൃഷ്ണൻ നമ്പ്യാർ, ഷീന, കാസർകോട് നഗരസഭ സ്ഥിരം സമിതി ചെയർമാൻ ജാഫർ കമാൽ, റോട്ടറി ബെംഗളൂരു മലഹർ പ്രസിഡന്റ് റെഷ്മി ഗഗൻ, കൗൺസിലർമാരായ ഉമേഷ്, രേഷ്മ തുടങ്ങിയവർ സംസാരിച്ചു. മാലിക് ദിനാർ നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. മാലിന്യസംസ്‌കരണ യൂണിറ്റുകളും വിതരണം ചെയ്തു.