ബദിയഡുക്ക : െെകയിൽ പെട്രോളും കഴുത്തിൽ കുരുക്കുമിട്ട് മൊബൈൽടവറിൽ കയറി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചയാൾ ആളുകളെ ഏറെനേരം ആശങ്കയുടെ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ബദിയഡുക്കയിലാണ് സംഭവം. മൗവാർ നെല്ലിയടുക്കയിലെ 70-കാരനാണ് ബദിയഡുക്ക ബസ് സ്റ്റാൻഡ് പരിസരത്തെ ടവറിൽ കയറി ഭീഷണിമുഴക്കിയത്. പോലീസും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

To advertise here,

കാസർകോട്ടുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ സാഹസികമായി ഇയാളെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. കൈവശഭൂമിയുടെ രേഖകൾ ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മനംനൊന്താണ് ഇങ്ങനെ ശ്രമിച്ചതെന്നാണ് ഇയാളുടെ വാദം. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ശ്രീഹർഷയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എച്ച്. ഉമേശൻ, ജെ.ബി. ജിജോ, അതുൽ രവി, ഇ. പ്രസീദ്, പ്രണവ്, അരുണ പി. നായർ, സി.വി. സുഭാഷ്, പി. ശ്രീജിത്ത് എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.