വെള്ളരിക്കുണ്ട് : അനധികൃതമായി കരിങ്കൽ ഖനനം നടത്തുന്നുവെന്ന പരാതിയിൽ പരപ്പ വട്ടിപ്പുന്ന റോഡിലെ കരിങ്കൽ ക്വാറിയിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.
മോട്ടോർ വാഹന വകുപ്പ്, റവന്യൂ, ജി.എസ്.ടി., ജിയോളജി, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയായിരുന്നു നടപടി. ഖനനത്തിന് അനുമതി ലഭിച്ച സ്ഥലത്തിന്റെ സമീപത്തുള്ള സ്ഥലത്തും ഖനനം നടത്തുന്നുവെന്നായിരുന്നു പരാതി. പ്രാഥമിക വിവര ശേഖരണത്തിൽ പരാതി കഴമ്പുള്ളതാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു വകുപ്പുകൾ ഏകോപിച്ചുള്ള നീക്കം.
നിയമ ലംഘനത്തിന്റെ പേരിൽ നാല് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കാസർകോട് വിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ജയചന്ദ്രൻ, കെ.വി.ജയൻ, കെ.പ്രമോദ്, രാഹുൽ, കെ.ഷീബ എന്നിവരടങ്ങുന്നതായിരുന്നു വിജിലൻസ് സംഘം. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ യുള്ള മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.
നിയമ ലംഘനം സംബന്ധിച്ച് വിവിധ വകുപ്പുകൾ നൽകുന്ന റിപ്പോട്ടനു സരിച്ചായിരിക്കും വിജിലൻസിന്റെ തുടർ നടപടി. ക്വാറിയുടെ സുരക്ഷിതത്വത്തിലും പിഴവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Published: 05 Nov 2026, 04:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented