തളിപ്പറമ്പ് : നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണിൽ ദേശീയ പാതയിലെ ഡിവൈഡറിൽ നട്ട പൂച്ചെടികൾ പൂർണമായും നശിച്ചു.
ഡിവൈഡറിൽ സ്ഥാപിച്ച വിളക്കുകൾ കത്തുന്നില്ല. പല വിളക്കുതൂണിലുംവിളക്ക് ഇല്ല. ജെയിംസ് മാത്യു എം.എൽ.എ.ആയിരുന്നപ്പോഴാണ് പദ്ധതി കൊണ്ടു വന്നത്. അതോടെ ഹൈവേ കേന്ദീകരിച്ചുള്ള തളിപ്പറമ്പിന്റെ മുഖഛായ മാറി.
ഇപ്പോൾ ഡിവൈഡറിലെ പൂച്ചെടികൾ സംരക്ഷണമില്ലാതെ നശിച്ച നിലയിലുംവിളക്കുകൾ കത്താത്ത നിലയിലുമാണ്. പല വിളക്കുകാലിലുംവിളക്കു തന്നെയില്ല.
തളിപ്പറമ്പിലെ ടൗൺ എന്നാൽ ദേശീയ പാതയുടെ ഇരുവശവുമാണ്. മുൻപ് ഒരു ശ്രദ്ധയുമില്ലാതെ ഇവിടം വരണ്ടു കിടക്കുകയായിരുന്നുഅത് പരിഹരിക്കാനാണ് പദ്ധതി വന്നത്.
ചിറവക്ക് മുതൽ പൂക്കോത്ത് നടയ്ക്ക് സമീപം വരെ പദ്ധതി നടപ്പാക്കിയിരുന്നു. നഗരം പ്രകാശ പൂരിതവും മനോഹരവുമായി.
പരിപാലനവും ശ്രദ്ധയുമില്ലാതെ നഗരസൗന്ദര്യം നശിച്ചു. തളിപ്പറമ്പ് നഗരസഭയ്ക്കായിരുന്നു പരിപാലന ചുമതല.ചെടികൾക്ക് വെള്ളമൊഴിക്കാതെ ചെടികൾ നശിച്ചു.
ശ്രദ്ധ പതിയാതെ വിളക്കുകളും നശിച്ചു. പല വിളക്കു തൂണുകളിലും വിളക്കില്ല. ഉള്ളവ കത്തുന്നുമില്ല. പരസ്യ ബോർഡുകൾ സ്ഥാപിച്ച് അതിന്റെ വരുമാനം വഴി അറ്റകുറ്റപ്പണികളുംപരിപാലനവും നടത്താനാണ് അന്ന് തീരുമാനിച്ചത്. പക്ഷെ കാലങ്ങളായി ഒന്നും നടക്കുന്നില്ല.
ഇവിടെ ഡിവൈഡർ വഴിയാണ് പലരും റോഡ് മുറിച്ചു കടക്കുന്നത്. ഇവരും ചെടികൾ നശിപ്പിക്കാൻ കാരണക്കാരായി. വിളക്കുകൾ നശിച്ചതും കത്താത്തതുമായ കാര്യങ്ങൾ പലവട്ടം തളിപ്പറമ്പ് നഗരസഭാ യോഗത്തിൽ ചർച്ചയായെങ്കിലുംപരിഹാരം അകലെയാണ്.
Published: 05 Nov 2026, 03:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented