കാസർകോട് : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'വേരുകൾ തേടി' യാത്രയ്ക്ക് തുടക്കമായി. സമസ്ത ജില്ലാ പ്രസിഡന്റ് എം.എസ്. തങ്ങൾ മദനി, ജില്ലാ പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിരയ്ക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. കബീർ ഫൈസി പെരിങ്കടി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് യാസർ തങ്ങൾ ജമലുല്ലൈലി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

To advertise here,

യാത്രയുടെ ഭാഗമായി മുൻകാല നേതാക്കളുടെ കബറിടങ്ങളിൽ സിയാറത്തും മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടത്തും. കെ.പി.കെ. തങ്ങൾ, സത്താർ ചന്തേര, പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാർ, ശംസുദ്ദീൻ ഫൈസി, അസീസ് മാസ്റ്റർ എന്നിവരുടെ കബറിടങ്ങളിൽ സിയാറത്ത് നടത്തി.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ലാ വർക്കിങ് സെക്രട്ടറി ഇല്യാസ് ഹുദവി ഉറുമി, മൊയ്തീൻകുഞ്ഞി മൗലവി ചെർക്കള, ജില്ലാ ഭാരവാഹികളായ ഇബ്രാഹിം അഴ്ഹരി പള്ളങ്കോട്, അഷ്‌റഫ് റഹ്‌മാനി ചൗക്കി, ഹാഫിള് റാശിദ് ഫൈസി, യൂസുഫ് ദാഇ ദാരിമി ചെർക്കള, ലത്തീഫ് കൊല്ലമ്പാടി, ചെർക്കള മേഖലാ പ്രസിഡന്റ് അൻവർ ചേരൂർ തുടങ്ങിയവർ പങ്കെടുത്തു.