കാസർകോട് : റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ 1.93 കോടി രൂപ ചെലവിൽ നടപ്പാക്കിയ നവീകരണ, സൗന്ദര്യവത്കരണ പ്രവൃത്തികൾ പൂർത്തിയായി. നവീകരിച്ച കോംപ്ലക്സിന്റെ ഉദ്ഘാടനം 10-ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് നിർവഹിക്കും.
രണ്ട് പദ്ധതികളിലായാണ് 1,93,20,986 രൂപയുടെ പ്രവൃത്തികൾ നടപ്പാക്കിയത്. സിൽക്ക് മുഖേന 96.67 ലക്ഷം രൂപ ചെലവിൽ ആംഫി തിയേറ്റർ, നീന്തൽക്കുളം, സ്റ്റീൽ പാലം, സംരക്ഷണഭിത്തി, ശൗചാലയ ബ്ലോക്ക്, കുഴൽക്കിണർ എന്നിവ നിർമിച്ചു. പ്രവേശനകവാടം, ലൈബ്രറി കെട്ടിടം എന്നിവയുടെ സൗന്ദര്യവത്കരണത്തിനൊപ്പം ലാൻഡ് സ്കേപ്പിങ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ എന്നിവയും സജ്ജമാക്കി.
കെൽ മുഖേന 96.53 ലക്ഷം രൂപ ചെലവിലാണ് കോട്ടേജുകൾ, ഗസ്റ്റ് ഹൗസ്, മീറ്റിങ് ഹാൾ, പവലിയൻ എന്നിവ നവീകരിച്ചത്. നാല് കോട്ടേജുകൾ ഫർണിച്ചറുുൾപ്പെടെ സജ്ജീകരിക്കുകയും എട്ട് മുറികൾകൂടി സന്ദർശകർക്കായി ഒരുക്കുകയും ചെയ്തു. റസ്റ്ററന്റ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ റാണിപുരത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
സംഘാടക സമിതിയായി
: റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരിച്ചു. യോഗം പനത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കെ.ജെ.ജെയിംസ് അധ്യക്ഷനായി. ഉദ്ഘാടനച്ചടങ്ങിന്റെ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും യോഗം ചർച്ചചെയ്തു.
ഭാരവാഹികൾ: പി.രഘുനാഥൻ (ചെയ.), എം.എ.നസീബ് (ജന. കൺ.), കെ.ജെ.ജെയിംസ്, എം.പദ്മകുമാരി (വൈസ് ചെയർമാൻമാർ).
Published: 05 Nov 2026, 04:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented