പെരിയ : ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള പൗരന്മാരും വിദ്യാസമ്പന്നരായ തലമുറയും ആണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. നിലവിൽ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ കാതലായ മാറ്റം ആവശ്യമാണെന്നും ഉച്ചഭക്ഷണത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കിലയുടെ പെരിയയിൽ നടന്ന പി.എം പോഷൻ പബ്ലിക്ക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അധ്യക്ഷയായി. തിരഞ്ഞെടുത്ത അഞ്ച് വിദ്യാലയങ്ങളിലെ ഓഡിറ്റർമാർ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. സി.കെ. സബിത, വി.വി. തുളസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.വി. രാഘവൻ, എ.വി. മിനി, പഞ്ചായത്ത് അംഗങ്ങളായ ലീലാ ചന്ദ്രൻ, കെ. സുമിത, ബേക്കൽ എ.ഇ.ഒ. മുഹമ്മദ് അലി, സതീശൻ പരക്കാട്ടിൽ, എൻ. ഉഷ, ഡോ. ഡി.ജി. രമേശ്, ഡോ. അനിൽകുമാർ, എം.വി. അശോകൻ, കെ. മണികണ്ഠൻ, പി. വത്സരാജ് വി. ദാമോദരൻ. എന്നിവർ സംസാരിച്ചു.
Published: 28 Sept 2026, 02:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented