കാഞ്ഞങ്ങാട് : മുൻ എം.എൽ.എ.യും മുുൻ ഡി.സി.സി.പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗവും പുഷ്പാർചനയും നടത്തി. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

To advertise here,

മണ്ഡലം പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ അധ്യക്ഷനായി.കെ.പി.സി.സി. സെക്രട്ടറി എം. അസൈനാർ, ഡി.സി.സി. സെക്രട്ടറി കെ.വി. സുധാകരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, പോഷക സംഘടനാ നേതാക്കളായ വി. ഗോപി., കെ.കെ. ബാബു, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, എ.വി കമ്മടത്തു, ടിറ്റോ ജോസഫ്, കെ. കമലാക്ഷി, പ്രീത, ഷിബിൻ ഉപ്പിലിക്കൈ, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറൊടി, മനോജ് ഉപ്പിലിക്കൈ, രാജൻ ഐങ്ങോത്ത്, എന്നിവർ സംസാരിച്ചു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഉമേശൻ വേളൂർ അധ്യക്ഷനായി. കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ, മുൻ പ്രസിഡന്റുമാരായ എം. കുഞ്ഞിക്കൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ. ബാബു, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അനിൽവാഴുന്നോറൊടി, കമ്മാടത്തു. സതീശൻ പരക്കാട്ടിൽ, എച്ച്. ഭാസ്കരൻ, പി.വി. തമ്പാൻ, ശ്രീനിവാസൻ മഡിയൻ, രവീന്ദ്രൻ കടപ്പുറം, കെ. സി. വിജയലക്ഷ്മി, എ. പുരുഷോത്തമൻ., അച്യുതൻ മുറിയനാവി, എന്നിവർ സംസാരിച്ചു.

തൃക്കരിപ്പൂർ : മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചരമവാർഷികമാചരിച്ചു. ജില്ലാ കോൺഗ്രസ്‌ ഉപാധ്യക്ഷൻ കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് വി.എം. ശ്രീധരൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ.വി. വിജയൻ, പി.വി. കണ്ണൻ, കെ. ശ്രീധരൻ, കെ.പി. ദിനേശൻ എന്നിവർ സംസാരിച്ചു.

ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡൻറ്‌ ജോർജ് കരിമഠം അധ്യക്ഷനായി. ജോസ് കുത്തിനോട്ടിൽ, അഗസ്റ്റിൻ ജോസഫ്, ബാബു ഇലഞ്ഞിമറ്റം, അനീഷ്, ബേബി, കോണിക്കൽ മാത്യു പടിഞ്ഞാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.