കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പുന്നോലിലെ അമൃത വിദ്യാലയത്തിനും പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മോസൺസ് എക്സാട്രാക്ഷൻസ് കമ്പനിക്കും 15,000 രൂപ വീതം പിഴ ചുമത്തി. സ്‌കൂൾ പരിസരത്ത് പഴയ കെട്ടിടത്തിനു സമീപം അനധികൃതമായി കെട്ടിയുണ്ടാക്കിയ നിർമിതിയിൽ പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കത്തിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി. വിദ്യാർത്ഥികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കാതെ കത്തിക്കുന്നതായും വ്യക്തമായി.
പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മോസൺസ് എക്‌സ്ട്രാക്ഷൻസ് കമ്പനിയുടെ പഴയ കെട്ടിടത്തിന് മുൻവശത്തായി പ്ലാസ്റ്റിക് കവറുകളും അജൈവമാലിന്യങ്ങളും ഹെർബൽ ഓയിൽ നിർമാണത്തിന് ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ അവശിഷ്ടങ്ങളും വൻതോതിൽ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തി. രാത്രിയിൽ ഫാക്ടറി പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്നെന്ന പരാതിയെ തുടർന്നാണ് പരിശോധനയ്‌ക്കെത്തിയത്. പഴയ കെട്ടിടത്തിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.
പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഷാലിഖ്, തലശ്ശേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ്, ധർമടം പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുശ്രീ എന്നിവർ പങ്കെടുത്തു.
Published: 12 Nov 2026, 02:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented