
തൊടുപുഴ: ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസകരമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്നതിനുമായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതുതായി സജ്ജീകരിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ പ്രവർത്തനമാരംഭിച്ചു.
ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊതുജനങ്ങൾക്ക് ആധുനിക പരിശോധനാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിലൂടെ ജീവിതശൈലീ രോഗനിയന്ത്രണ രംഗത്ത് പുതിയൊരു ചുവടുവെപ്പായി ഈ കേന്ദ്രം മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജീവിതശൈലീരോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയവ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിശോധനകളും തുടർചികിത്സയും ഉറപ്പാക്കുന്നതിനും സെന്ററിലൂടെ സാധിക്കും.
ശരീരത്തിലെ കൊഴുപ്പിന്റെ അളവും മസിലിന്റെ അളവും വിലയിരുത്തുന്നതിനുള്ള ബോഡി കംപോസിഷൻ അനലൈസർ, പ്രമേഹരോഗികളിലെ കണ്ണിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള നോൺ മയ്ഡ്രയറ്റിക് ഫണ്ടസ് ക്യാമറ, കാലിലെ ഞരമ്പുകളുടെ പ്രവർത്തനവും അനുബന്ധ പ്രശ്നങ്ങളും വിലയിരുത്തുന്നതിനുള്ള ബയോ തെസിമോമീറ്റർ, പ്രമേഹംമൂലം രക്തക്കുഴലുകളുടെ തടസ്സം കണ്ടെത്തുന്നതിനുള്ള ആർടെറിയൽ േപ്ലാർ സ്കാൻ, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനുള്ള സ്പൈറോമെട്രി തുടങ്ങിയ ആധുനിക പരിശോധനാ സംവിധാനങ്ങൾ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ മനോജ് കൊക്കാട്, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ, ജനപ്രതിനിധികൾ എച്ച്.എം.സി. അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: A 360-degree metabolic center for early detection of lifestyle diseases has begun functioning at Thodupuzha District Hospital in Idukki.
Published: 28 Nov 2026, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented