
മുളക്കുഴ: മുളക്കുഴ പഞ്ചായത്തിലെ 100 കർഷകർക്ക് പോഷകത്തോട്ടം കിറ്റുകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉത്പാദന യത്‌നത്തിന്റെ ഭാഗമായി ഓരോ വീട്ടിലും പോഷകത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പച്ചക്കറിത്തൈകൾ, കുമ്മായം, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കുമിൾനാശിനികൾ, മുരിങ്ങ, അഗത്തിച്ചീര എന്നിവ ഉൾപ്പെടുന്നതാണ് കിറ്റ്. വിതരണോദ്ഘാടനം മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മനു നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, സ്ഥിരം സമിതിയധ്യക്ഷരായ പുഷ്പ വർഗീസ്, ലീലാമ്മ ജോസ്, അംഗങ്ങളായ അനീഷ് മുളക്കുഴ, സുജിത്ത് ബാബു, ടൈറ്റസ്, മറിയാമ്മ റെനി, കൃഷി ഓഫീസർ യു.എസ്. രേവതി, കൃഷി അസിസ്റ്റന്റുമാരായ കെ.എസ്. രതീഷ്, എം.ജെ. അൻവർ, പി. ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Nutrition garden kits distributed to 100 farmers at subsidized rates in Mulakuzha panchayat under the comprehensive vegetable production project.
Published: 28 Nov 2026, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented