ചേർത്തല: ഒൻപതാമത് ദേശീയ പ്രകൃതി ചികിത്സാദിനാഘോഷത്തിന്റെ ഭാഗമായി ജില്ലതല പ്രകൃതിചികിത്സാദിനാചരണം നടത്തി. സംസ്ഥാന ആയുഷ് വകുപ്പ്‌, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ചേർത്തല നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. 'പ്രകൃതിയിലൂടെ ആരോഗ്യം, ആരോഗ്യകരമായ ഇന്ത്യ' എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

To advertise here,

എ.ഡി. തോമസ് എം.എൽ.എ. ദിനാചരണം ഉദ്ഘാടനം ചെയ്തു. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ എസ്. സോബിൻ അധ്യക്ഷനായി. ഭാരതീയ ചികിത്സാ വകുപ്പു ഡി.എം.ഒ. ഡോ. ആർ. കൃഷ്ണകുമാർ, ഹോമിയോപ്പതി വകുപ്പു ഡി.എം.ഒ. ഡോ. പി.എസ്. സ്‌നേഹ എന്നിവർ മുഖ്യാതിഥികളായി.

നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ എസ്. സനീഷ്, കൗൺസിലർ പി. ഉണ്ണക്കൃഷ്ണൻ, ഡോ.കെ.ജി. ശ്രീജിനൻ, ഡോ.എ.കെ. മനു, പി. ജ്യോതിമോൾ, ഡോ.എം. ഷീജ, ഡോ.ജെ. ജ്യോതി, ഡോ. ശാലിനി തോമസ്, ഡോ.സി.എസ്. റിഫ്‌ന, ഡോ. വിദ്യ എം. പൈ എന്നിവർ പ്രസംഗിച്ചു. ഡോ.സി.ജി. അതുല്യ ബാധവത്കരണ ക്ലാസെടുത്തു. ചേർത്തല ഗവ. ആയുർവേദാശുപത്രി, ഗവ. ഹോമിയോ ആശുപത്രി, ചേർത്തല തെക്ക് ഗവ. ആയുർവേദാശുപത്രി എന്നിവിടങ്ങളിലെ യോഗ പരിശീലകരുടെ യോഗ ഡാൻസുമുണ്ടായിരുന്നു. തുടർന്ന്, ആരോഗ്യ പാചക മത്സരവും നടത്തി.