പൂവാർ: തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ ഇടവക തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. ജിബിൻരാജിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റു നടത്തിയത്. തുടർന്നുനടന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ കാർമികനായി. ഫാ. സജി പൂഞ്ചാലിൽ വചനപ്രഘോഷണം നടത്തി.

To advertise here,

29-ന് വൈകീട്ട് 6-ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജോൺസൺ അലക്സാണ്ടർ കാർമികനാവും. ഫാ. ബെൻഡിക്ട് ജി.ഡേവിഡ് വചനപ്രഘോഷണം നടത്തും. 30-ന് വൈകീട്ട് 6-ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. സജിൻതോമസ് കാർമികനാവും. ഫാ. ജസ്റ്റിൻ ഫ്രാൻസിസ് വചനപ്രഘോഷണം നടത്തും. ഒന്നിന് വൈകീട്ട് 6-ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. സാജൻ ആന്റണി കാർമികനാവും. ഫാ. അനീഷ് ആന്റണി വചനപ്ര​േഘാഷണം നടത്തും.

2-ന് വൈകീട്ട് 6-ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജറാൾഡ് മത്യാസാണ് കാർമികൻ. ഫാ. സി.ജോയി വചനപ്രഘോഷണം നടത്തും. മൂന്നിന് വൈകീട്ട് 6-ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. അൽഫോൺസ് ലിഗോരി മുഖ്യകാർമികനാവും. ഫാ. വിപിൻരാജ് വചനപ്രഘോഷണം നടത്തും. നാലിന് വൈകീട്ട് ആറിന് നടക്കുന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ജുഡീഷ്യൽ വികാർ മോൺ. ജോസ് റാഹേൽ കാർമികനാവും. ഫാ. മിശിഹാദാസാണ് വചനപ്രഘോഷണം നടത്തുന്നത്. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.

അഞ്ചിന് രാവിലെ 7-ന് നടക്കുന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര ബിഷപ്‌സ് സെക്രട്ടറി ഫാ. കിരൺരാജ് കാർമികനാവും. വൈകീട്ട് 4.30-ന് ബൈബിൾ പാരായണം നടക്കും. 6-ന് സന്ധ്യാവന്ദനത്തിൽ ഫാ. സേവ്യർ ഷൈൻ കാർമികനാവും. ഫാ. എസ്.എൽ.അരുൺകുമാർ വചനപ്രഘോഷണം നടത്തും. തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം നടക്കും. ആറിന് രാവിലെ 10-ന് ദിവ്യബലി നടക്കും. നെയ്യാറ്റിൻകര രൂപത മുൻവികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് കാർമികനാവും. ഫാ. കെബിൻ ഒ.സി.ഡി. വചനപ്രഘോഷണം നടത്തും. തുടർന്ന് സ്നേഹവിരുന്ന്. വൈകീട്ട് 7-ന് ഇടവക നേതൃത്വത്തിൽ നടക്കുന്ന കലാവിരുന്നുമുണ്ടാവും.