ഏലപ്പാറ: കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ശല്യമായി ഏലപ്പാറ ടൗണിൽ കന്നുകാലികൾ കൂട്ടമായി മേയുന്നു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഏലപ്പാറയിൽ കന്നുകാലികളും അലഞ്ഞുതിരിയുന്നത് മറ്റൊരു പ്രതിസന്ധിയാണ്. മണ്ഡലകാലമാരംഭിച്ചതോടെ ഏലപ്പാറയിലൂടെയുള്ള വാഹന ഗതാഗതം വർധിച്ചിട്ടുണ്ട്. ഒപ്പം വാഗമൺ, കുട്ടിക്കാനം എന്നിവിടങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കുമുണ്ട്.

To advertise here,

രാത്രിയിൽ ഇവ റോഡിൽ നിലയുറപ്പിക്കുന്നത്‌ വാഹനങ്ങൾ അപകടത്തിൽപെടാനും കാരണമാകുന്നുണ്ട്‌. ഇരുചക്രവാഹന യാത്രികരും ചെറു കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്. പകലും രാത്രിയിലും ടൗണിൽ ഇറങ്ങുന്ന കന്നുകാലികൾ വ്യാപാരികൾക്കും ശല്യമായിരിക്കുകയാണ്‌.

പൊതു ഇടങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമകളിൽനിന്നും പിഴ ഈടാക്കുന്ന നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന ആവശ്യം വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.