പാലക്കാട്: ജില്ലാ പോലീസ് സഹകരണസംഘം വാർഷിക പൊതുയോഗം ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റഷി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷനായി. ക്രൈംബ്രാഞ്ച് എസ്.പി. ഫിറോസ് എം. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി.

To advertise here,

കെ.എ.പി. രണ്ടാംബറ്റാലിയൻ ഡെപ്യൂട്ടി കമൻഡാന്റ് എസ്. മണികണ്ഠൻ, കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി സി. സത്യൻ, കെ.പി.എ. ജില്ലാ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ, കെ.പി.എച്ച്.സി.എസ്. ഡയറക്ടർ കെ. ശങ്കരൻ, സംഘം വൈസ് പ്രസിഡന്റ് കെ. രാധ, സെക്രട്ടറി കെ. ബിനേഷ് കുമാർ എന്നിവർ സംസാരിച്ചു.

സർവീസിലിരിക്കേ മരിച്ച കസബ പോലീസ് എസ്.ഐ. മുരുകേശന്റെ കുടുംബത്തിന് സുരക്ഷാഫണ്ടിൽനിന്നുള്ള ധനസഹായം വിതരണംചെയ്തു. എം.ബി.ബി.എസ്., പ്ലസ്ടു പരീക്ഷകളിൽ മികവ് പുലർത്തിയവർക്കുള്ള കാഷ് അവാർഡും നൽകി.