രാമക്കൽമേടിനെ മാലിന്യമുക്തമാക്കാൻ 'നവജീവനം'
നെടുങ്കണ്ടം : അതിർത്തികൾ വേർതിരിച്ചാലും പ്രകൃതിക്ക് അതിരുകളില്ലെന്ന സന്ദേശവുമായി രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ ഹരിത ശുചീകരണത്തിന്റെ വേറിട്ട മാതൃക.
ഉത്തമപാളയം ഫോറസ്റ്റ് റേഞ്ചിൽ തൂക്കൂപാലം ജവഹർലാൽനെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റാണ് 'നവജീവനം' ശുചീകരണ യജ്ഞം നടത്തിയത്. ശുചീകരണ യജ്ഞത്തിൽ 200 കിലോയിലധികം പ്ലാസ്റ്റിക് മാലിന്യമാണ് പ്രദേശത്തുനിന്ന് നീക്കം ചെയ്തത്.
തമിഴ്‌നാട് വനംവകുപ്പിന്റെയും രാമക്കൽമേട് ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം.
വിനോദസഞ്ചാരികളുടെ തിരക്കേറിയ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും നടത്തി.
എൻ.എസ്.എസ്. ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ ജിബിൻ ജോസഫ് നേതൃത്വം നൽകി. രാമക്കൽമേട് ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു രാമക്കൽമേട് ഉദ്ഘാടനം ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരായ ജബ റൂബൻ, ശരവണൻ, കാർത്തിക്, സൊസൈറ്റി സെക്രട്ടറി ക്യാപ്റ്റൻ നോബിൾ ആന്റണി പെരേര, ട്രഷറർ അമൽ തങ്കച്ചൻ, ജോ. സെക്രട്ടറി വി.എസ് സൂരജ്, പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Published: 11 Sept 2026, 01:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented