കട്ടപ്പന : ഐ.ടി.ഐ.കുന്നിൽ ആറോളം ഓട്ടോറിക്ഷകളുടെ ഡാഷ്‌ബോർഡ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.

To advertise here,

ചൊവ്വാഴ്ചരാത്രിയാണ് മോഷണം നടന്നത്. വാഹനങ്ങളുടെ രേഖകളും ചെറിയ തോതിൽ പണവും എല്ലാ വാഹനങ്ങളിലും സൂക്ഷിച്ചിരുന്നു. ഇങ്ങനെ സൂക്ഷിച്ച രേഖകളും പണവും വാഹനങ്ങളുടെ ടൂളുകളും, മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

പ്ലാപ്പറ കെ.പി. സാബുവിന്റെ ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ ബോക്‌സിൽ സൂക്ഷിച്ചിരുന്ന 500 രൂപയും ഓട്ടോറിക്ഷയുടെ ബുക്ക് പേപ്പർ, സ്പാനർ സെറ്റ് ഉൾപ്പെടെ മോഷ്ടാവ് അപഹരിച്ചു.

മുല്ലശ്ശേരിയിൽ എം.എസ്. രാജേഷിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന 300 രൂപ അപഹരിച്ചശേഷം ഡാഷ്‌ബോർഡും നശിപ്പിച്ചു, പ്രദേശവാസിയായ അഭിജിത്തിന്റെ വണ്ടി കുത്തിത്തുറന്ന് താക്കോൽ മോഷ്ടിച്ചു, മീൻചിറ കരോട്ട് ശാലു എം. ശശിയുടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഫോൺ അപഹരിക്കുകയും വാഹനത്തിന് കേടുവരുത്തുകയുംചെയ്തു.

താഴത്തേക്കുറ്റ് അജിൻ തോമസിന്റെ വാഹനത്തിന്റെ കണ്ണാടി, ഡാഷ്‌ബോർഡ് എന്നിവ നശിപ്പിച്ചു.

പാട്ടത്തിൽ ഗ്ലസൺന്റെ വാഹനത്തിൽ സൂക്ഷിച്ച 1500 രൂപയും അപഹരിച്ചു.

മറ്റൊരു വാഹനത്തിൽ മോഷണം നടക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.