നെടുങ്കണ്ടം : 14 വർഷമായി ആനക്കല്ല്-കോമ്പയാർ-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ജനമൈത്രിയുടെ പുതിയ ബസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോമ്പയാർ ജനമൈത്രി ഓഫീസ് മുറ്റത്ത് നടക്കും.

To advertise here,

പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പ്രദേശവാസികളുടെ നേതൃത്വത്തിൽ 2012-ൽ ജനമൈത്രി ചാരിറ്റബിൾ സൊസൈറ്റിയാണ് ബസ് സർവീസ് തുടങ്ങിയത്. പഴയ ബസ് വിറ്റുകിട്ടിയ 13,75,000 രൂപയും സൊസൈറ്റിയുടെ പ്രവർത്തനലാഭമായ 20 ലക്ഷം രൂപയും അംഗങ്ങളിൽനിന്ന് സമാഹരിച്ച 15 ലക്ഷം രൂപയും ചേർത്ത് 48,75,000 രൂപ ചെലവഴിച്ചാണ് പുതിയ ബസ് നിരത്തിലിറക്കുന്നത്.

ഉടുമ്പൻചോല എം.എൽ.എ. അഡ്വ.സേനാപതി വേണു പുതിയ ബസ് ഉദ്ഘാടനംചെയ്യും.

ജനമൈത്രി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ കെ.പി.സണ്ണി അധ്യക്ഷനാകും. തമിഴ്നാട് കമ്പം എം.എൽ.എ. ജഗനാഥമിശ്ര, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ, ജില്ല പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, എസ്. മനോജ്, സന്തോഷ് പുന്നക്കൽ, വി. ജയപ്രസാദ് തുടങ്ങിയവർ സംസാരിക്കും.