നെടുങ്കുണ്ടം : കുമളി-മൂന്നാർ സംസ്ഥാനപാതയിൽ പാറത്തോടിനുസമീപം നെടുമ്പാറ വിലക്കിൽ മരം കടപുഴകി റോഡിനു കുറുകേ വൈദ്യുതലൈനിൽവീണ് ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകിവീണത്. നെടുങ്കണ്ടം അഗ്‌നിരക്ഷാസേനാംഗങ്ങൾ എത്തി മരം മുറിച്ചുമാറ്റി അര മണിക്കൂറിനുശേഷം

To advertise here,

ഗതാഗതം പുനഃസ്ഥാപിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ബിബിൻ എ.തങ്കപ്പൻ, പി.ജെ. അജേഷ്, എസ്.വിനീഷ്, പ്രിതിൻ ആർ.മോഹൻ, അതുൽ വി.ബാബു, ഹോം ഗാർഡ് കെ.എസ്. ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.