കട്ടപ്പന :സ്വച്ചതാ ഹി സേവ 2.0 കൈയ്യോടുകൈ കാംപെയിന്റെ ഭാഗമായി കല്യാണത്തണ്ട് വിനോദസഞ്ചാരമേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതിപരിപാലന വിഭാഗം.

To advertise here,

വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ, ഭക്ഷണങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന പേപ്പറുകൾ, കപ്പുകൾ തുടങ്ങിയവ പരിസ്ഥിതിക്ക് ദോഷകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചത്.

 

നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് മൈക്കിൾ, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി. പ്രദീപ് രാജ്, കെ.എസ്. അനുപ്രിയ, ബി.അമ്പിളി, െഎ.രജിത, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ കെ.ജി.പ്രവീണ തുടങ്ങിയവർ നേതൃത്വംനൽകി.