കൊച്ചി: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയെന്ന കൂടുതൽ പരാതി ഉയർന്നതിനെ തുടർന്ന് കൊച്ചിയിലെ ആംസ്റ്റർ ഓവർസീസ് സ്ഥാപനയുടമ പാർവതി മായ ഷാജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി.

To advertise here,

ഹർജിയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത ഹർജിക്കാരിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതിനുശേഷം ലഭിച്ച പരാതികളിൽ പാലാരിവട്ടം പോലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

നോട്ടീസ് അടക്കം നൽകി മാത്രമേ തുടർനടപടി സ്വീകരിക്കാവൂ എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.