കനത്ത മഴയും കാറ്റും

To advertise here,

കോടികുളം : അതിശക്തമായ കാറ്റിലും മഴയിലും മരംവീണ് കോടികുളം ചെറുതോട്ടിൻകരയിൽ രണ്ടുവീടുകൾ തകർന്നു.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്രദേശത്ത് വലിയ മഴപെയ്തത്. ചെറുതോട്ടിൻകര പടിക്കൽ പ്രശാന്തിന്റെയും വെളിയത്ത് ബാബുവിന്റെയും വീടുകളുടെ മുകളിലേക്കാണ് മരം വീണത്.

കൂറ്റൻതേക്ക് വീണ് പ്രശാന്തിന്റെ വീടിന്റെ അടുക്കളയും മേൽക്കൂരയും പൂർണമായി തകർന്നു. വീടിന്റെ ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കുടുംബം പറയുന്നത്. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

തൊട്ടടുത്തുള്ള വെളിയത്ത് ബാബുവിന്റെ വീടിനുമുകളിലേക്ക് തേക്കുമരം കടപുഴകിവീണ് സൺഷെയ്ഡിനും വാർക്കയ്ക്കും കേടുപാടുകൾ സംഭവിച്ചു. വാട്ടർടാങ്കും തകർന്നു.