ഇന്ത്യയിൽ ഭാരം കുറയ്ക്കാനുള്ള മരുന്നുകൾക്ക് ഒരിക്കലുമില്ലാത്തവിധം ശ്രദ്ധകിട്ടുന്ന കാലമാണ് ഇപ്പോൾ. ടിർസെപാറ്റൈഡ്, സെമാഗ്ലൂട്ടൈഡ് എന്നിവയടങ്ങിയ മൗൻജാരോ, വെഗോവി എന്നീ മരുന്നുകൾ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നിരിക്കെ ഒട്ടേറെ പേർ ഇത് ഉപയോഗിക്കുന്നു.
അതേസമയം, ജിഎൽപി-1 മരുന്നുകൾ അതിവേഗം കളംപിടിക്കുന്നതും ശരീരഭാരത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതും ഒരു ബില്യൺ ഡോളർ വ്യവസായത്തിൻ്റെ ഭാഗമാണ്. ഇപ്പോഴിതാ, ഈ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചാണ് ഗവേഷകർ ചർച്ച ചെയ്യുന്നത്. പ്രത്യേകിച്ച് കണ്ണുകളിൽ ഇവയുണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നമാണ് ചർച്ചാവിഷയം.
ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്ന പ്രമേഹരോഗികളിൽ ഒപ്റ്റിക് നാഡീ രോഗങ്ങൾക്കുള്ള അപകടസാധ്യത കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ കീഴിലുള്ള മെഡിക്കൽ ജേണൽ JAMA-യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 15 ലക്ഷം ആളുകളുടെ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് നേത്രാരോഗ്യത്തിൽ ഉണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ച് ഇനിയും കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണ് എന്ന് വിഷയത്തിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനായി ഇപ്പോഴും പഠനം തുടരുകയാണ്. വിഷയത്തിൽ ദീർഘകാല പഠനങ്ങൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
Content Highlights: Weight Loss Drugs and Eye Health: New Study Raises Concerns
Published: 13 Aug 2025, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented