വണ്ണംകുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം വ്യാപകമാണിന്ന്. ജിഎൽപി-1 മരുന്നുകളിൽ ഉൾപ്പെടുന്ന ഒസെംപിക്, വെഗോവി, മൗൻജാരോ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ഇപ്പോഴിതാ ഇത്തരം മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ജിഎൽപി-1 മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിൽ സാധ്യത കൂട്ടുന്നുവെന്ന് പഠനം പറയുന്നു. ദി ബിഎംജെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകളുടെ ഉപയോഗം അലോപേഷ്യ എന്ന ഒരുതരം മുടികൊഴിച്ചിലിനുള്ള സാധ്യതയാണ് കൂട്ടുന്നത്. ജിഎൽപി-1 മരുന്നുകൾ പൂർണമായും മുടികൊഴിച്ചിലിലേക്കു നയിക്കുമെന്നല്ല മറിച്ച് അതിനുള്ള സാധ്യതയുള്ളതിനാൽ മരുന്ന് സ്വീകരിക്കുന്ന രോഗികൾ മുടിപരിപാലനം കൂടി കരുതലോടെ കാണുന്നത് നന്നായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് പഠനം.
പെൻസിൽവാനിയ സർവകലാശാലയിലെ 2019 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള ഹെൽത്ത് ഡേറ്റ പരിശോധിച്ചാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. തുടർന്നാണ് ജിഎൽപി-1 മരുന്നുകൾ സ്വീകരിച്ചവരിൽ മുടികൊഴിച്ചിലിനുള്ള സാധ്യത 68ശതമാനം കൂടുതലായിരുന്നുവെന്നു കണ്ടെത്തിയത്. പ്രമേഹത്തിനും വണ്ണംകുറയ്ക്കാനും ഉപയോഗിക്കുന്ന ഈ മരുന്നുകൾ കഴിക്കുന്ന കാലയളവിലെ മാനസികസമ്മർദവും ഹോർമോൺ നിലയിലെ വ്യതിയാനങ്ങളുമാവും മുടികൊഴിച്ചിലിലേക്കു നയിക്കുന്നതെന്നാണ് കരുതുന്നത്.
വണ്ണം കുറയുന്നതും പോഷകാഹാരക്കുറവുമാണോ മുടികൊഴിച്ചിലിനു പ്രധാന കാരണമാകുന്നതെന്നും പരിശോധിച്ചുവരുന്നുണ്ട്. ജിഎൽപി-1 മരുന്നുകൾ സ്വീകരിക്കുന്നവരിൽ കലോറിയുടെ അളവും കുറയ്ക്കുകവഴി പോഷകാഹാരക്കുറവും ഉണ്ടാവാം. ഇതും മുടികൊഴിച്ചിലിനു കാരണമാകാം. ബയോട്ടിൻ, അയേൺ, സിങ്ക് തുടങ്ങിയവ കുറയുന്നതാണ് പ്രധാനമായും മുടികൊഴിച്ചിലിലേക്കു നയിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
GLP-1 മരുന്നുകളും ഉപയോഗവും
വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന GLP-1 എന്ന ഹോർമോണിനെ ( glucagon-like peptide-1) അനുകരിക്കുകയാണ് ഒസെംപിക്, വെഗോവ, മൗൻജാരോ തുടങ്ങിയ മരുന്നുകൾ ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന് ഈ മരുന്ന് ഉപയുക്തമാകുന്നത്.
ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാനും തത്ഫലമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
Content Highlights: GLP-1 receptor agonists like Ozempic and Wegovy are linked to a 68% increased risk of alopecia., Data analyzed from University of Pennsylvania (2019-2024) indicates a strong correlation
Published: 05 Aug 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented