
ലോകമെങ്ങുമുള്ള മനുഷ്യരില്‍ 100 കോടിയിലേറെ പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ലോകത്ത് പുരുഷന്‍മാരില്‍ നാലിലൊരാള്‍ക്കും സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്കും ഈ രോഗമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ഇടത്തരമായി നില്‍ക്കുന്ന രാജ്യങ്ങളിലുമാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ അധികവുമുള്ളത്. സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളില്‍ രോഗികളുടെ തോത് താരതമ്യേന കുറവാണ്.
രക്തക്കുഴലില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം അധികമാകുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍. ഹൃദയം ഓരോ തവണ മിടിക്കുമ്പോഴും അത് രക്തക്കുഴലുകളിലേക്ക് രക്തം പമ്പ് ചെയ്യുന്നു. ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനനുസരിച്ച് ധമനിയുടെ അല്ലെങ്കില്‍ കുഴലിന്റെ ഭിത്തികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. സമ്മര്‍ദ്ദം എത്ര അധികമാണോ അതിനനുസരിച്ചാണ് ഹൃദയം പമ്പു ചെയ്യേണ്ടത്.
Also Read
ഹൃദയം, തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളിലെല്ലാം റിസ്‌ക് കൂട്ടുന്ന ഗൗരവമായ രോഗാവസ്ഥകളിൽ ഒന്നാണ് ഹൈപ്പര്‍ ടെന്‍ഷന്‍.
ഹൈപ്പര്‍ടെന്‍ഷന്‍ അനുഭവിക്കുന്നവരില്‍ പലരും അതിന്റെ ലക്ഷണങ്ങള്‍ അറിയാത്തതുകൊണ്ട് രോഗികളാണെന്നറിയാതെ ജീവിക്കുന്നവരാണ്. അതിരാവിലെ അനുഭവപ്പെടുന്ന തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം, താളം തെറ്റിയ ഹൃദയമിടിപ്പ്, കാഴ്ചയില്‍ മാറ്റങ്ങള്‍, ചെവിയില്‍ മൂളല്‍ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാവാം. ആവശ്യമായ ചികിത്സ സ്വീകരിക്കാത്ത പക്ഷം ഹൈപ്പര്‍ടെന്‍ഷന്‍ സ്ഥിരമായ നെഞ്ചുവേദന (ആന്‍ജിന), ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ ക്രമമല്ലാത്ത ഹൃദയമിടിപ്പ് പലപ്പോഴും പെട്ടെന്നുള്ള മരണത്തിലും കൊണ്ട് ചെന്നെത്തിച്ചേക്കാം.
തലച്ചോറിലേക്കുള്ള രക്തധമനികള്‍ തടസ്സപ്പെടുകയോ പൊട്ടിപ്പോകുകയോ ചെയ്യുന്നതു മൂലമുണ്ടാകുന്ന സ്‌ട്രോക്ക് അഥവാ പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ക്കും ഹൈപ്പര്‍ടെന്‍ഷന്‍ കാരണമാകാം. വൃക്ക തകരാറിലാകുന്നതിനും തുടര്‍ന്ന് വൃക്കസ്തംഭനത്തിലേക്കു വരെ ഇത് നയിച്ചേക്കാം. അമിത രക്തസമ്മര്‍ദ്ദം രക്തധമനികളുടെ ഭിത്തികള്‍ക്ക് കട്ടികൂട്ടുകയും അതുവഴി രക്തപ്രവാഹം ദുര്‍ബലമാകുകയും ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുകയും ചെയ്യുന്നതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം അളന്നുതിട്ടപ്പെടുത്താന്‍ സാധാരണഗതിയിലുള്ള രക്തപരിശോധനയാണ് നടത്താറുള്ളത്. വീട്ടില്‍ വച്ചും പരിശോധന നടത്താമെങ്കിലും ഡോക്ടര്‍മാരുടെ മാര്‍ഗ്ഗനിര്‍ദേശം തേടുന്നതാണുചിതം.
ഹൃദയം, മസ്തിഷ്‌കം, വൃക്ക, മറ്റു അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഘടകങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് പ്രധാനം. അനാരോഗ്യകരമായ ഭക്ഷണശീലം, ഉദാഹരണത്തിന് അമിതമായ ഉപ്പ് ഉപയോഗം, കൊഴുപ്പും ലവണങ്ങളും അധികമായ ഭക്ഷണങ്ങള്‍, പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത് തുടങ്ങിയ ശീലങ്ങള്‍ രോഗത്തെ ക്ഷണിച്ചു വരുത്തും. വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, അമിതവണ്ണം അഥവാ പൊണ്ണത്തടി തുടങ്ങിയവയെല്ലാം ഹൈപ്പര്‍ടെന്‍ഷനു കാരണമാകും.
നമുക്ക് സ്വാധീനിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത കാരണങ്ങള്‍ കൊണ്ടും ഹൈപ്പര്‍ടെന്‍ഷന്‍ വരാം. ഉദാഹരണത്തിന്, പാരമ്പര്യമായി വരാവുന്നത്, 65 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ പ്രമേഹം, വൃക്കരോഗം എന്നിവയുള്ളവര്‍ക്കും ഹൈപ്പര്‍ടെന്‍ഷന്‍ രോഗാവസ്ഥയുണ്ടാകാം. ഇത്തരം അപകട മേഖലയിലുള്ളവര്‍ക്ക് നേരത്തെ പറഞ്ഞ ജീവിത ശൈലീ പ്രശ്‌നങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാകും.
മാനസിക സമ്മര്‍ദ്ദം കുറച്ചും, സ്ഥിരമായി രക്തസമ്മര്‍ദ്ദം നിരീക്ഷിച്ചും ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തിയും ഹൈപ്പര്‍ടെന്‍ഷനെ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ കഴിയും. മറ്റു രോഗാവസ്ഥകള്‍ക്കൊപ്പം ഹൈപ്പര്‍ടെന്‍ഷനും ആവശ്യമായ മരുന്നുകള്‍ കഴിക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കിയും ഭക്ഷണശീലം ക്രമീകരിച്ചും വ്യായാമം പതിവാക്കിയുമെല്ലാം ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിച്ചു കൊണ്ടുവരാന്‍ സാധിക്കും.
(കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിംഗ് ഹോമിലെ ചീഫ് മെഡിക്കൽ ഓഫീസറാണ് ലേഖകൻ)
Content Highlights: world hypertension day, hypertension treatment, hypertension caused by
Published: 17 May 2022, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented