പാഷന്‍ ഫ്രൂട്ട് കൊണ്ട് ജ്യൂസും  സ്‌ക്വാഷും ഐസ്‌ക്രീമുമൊക്കെ ഉണ്ടാക്കുന്ന വിധം കണ്ടിട്ടുണ്ടാവും. എന്നാല്‍ പാഷന്‍ഫ്രൂട്ട് കൊണ്ട് ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ടോ? സാധാരണ ഉണ്ടാക്കുന്ന ചമ്മന്തിയൊന്നു മാറ്റിപ്പിടിച്ച് പാഷന്‍ഫ്രൂട്ട് കൊണ്ട് ചമ്മന്തിയുണ്ടാക്കാം. എളുപ്പത്തില്‍ ഉണ്ടാക്കാം എന്നുമാത്രമല്ല രുചിയില്‍ കേമനുമാണ് ഈ ചമ്മന്തി

To advertise here,

ചേരുവകള്‍

  • പാഷന്‍ഫ്രൂട്ട് പള്‍പ്പ് - 3 ടേബിള്‍സ്പൂണ്‍
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ഉപ്പ്-പാകത്തിന്
  • പച്ചമുളക്-ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും വെള്ളം ചേര്‍ക്കാതെ കല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റി ഉപയോഗിക്കാം. പച്ചമുളകിന് പകരം കാന്താരി മുളക് വേണമെങ്കിലും ഉപയോഗിക്കാം.