നല്ല ചൂടുകപ്പയോടൊപ്പം കുറച്ച് മുളികിട്ട ചൂരക്കറി വെച്ചു നോക്കിയാലോ? ചോറിനൊപ്പവും സൂപ്പര്‍ കോംമ്പിനേഷനാണ് ഈ മീന്‍കറി.

To advertise here,

 

  • ചൂര-  ഒരു കിലോ
  • ചുവന്നുള്ളി-  10 എണ്ണം (ചെറുതായി അരിഞ്ഞത്)
  • തക്കാളി-   2 (ചെറുതായി അരിഞ്ഞത്)
  • കുടംപുളി- 5 അല്ലി കുതിര്‍ത്തത്
  • മല്ലിപൊടി- 5 ടീ സ്പൂണ്‍
  • മുളക്‌പൊടി-  2 അര ടീ സ്പൂണ്‍ 
  • മഞ്ഞള്‍പ്പൊടി-  അര ടീ സ്പൂണ്‍
  • ഉലുവ-  ഒരു ടീ സ്പൂണ്‍ 
  • കുരുമുളക്‌പൊടി-  അര ടീ സ്പൂണ്‍
  • ഉപ്പ്-  പാകത്തിന്
  • എണ്ണ-  2 ടേബിള്‍സ്പൂണ്‍
  • കറി വേപ്പില-  രണ്ട് തണ്ട്

തയ്യാറാക്കുന്ന രീതി

ചൂര മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വെക്കുക. കുടംപുളി ചൂടുവെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വെക്കുക. പൊടികളെല്ലാം പാനിലിട്ട് പച്ചമണം മാറുന്നത് വരെ വറുത്ത് മാറ്റി വെയ്ക്കുക. ശേഷം ചട്ടി ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചു ചൂടായി വരുമ്പോള്‍ ഉലുവ ചേര്‍ത്തു കൊടുക്കണം. ഇതിലേയ്ക്ക് ഉള്ളിയും കറിവേപ്പിലയുമിട്ട് നല്ലതായി വഴറ്റണം. നന്നായി വഴന്നുവരുന്ന ഉളളിയിലേയ്ക്ക് തക്കാളി ചേര്‍ത്തുകൊടുക്കണം. തക്കാളി വെന്തുടഞ്ഞുവരുമ്പോള്‍ പൊടികളെല്ലാം ഇതിലേയ്ക്ക് ചേര്‍ത്തിളക്കാം. ഇതിലേയ്ക്ക് പാകത്തിന് ഉപ്പ് ചേര്‍ത്ത് കുടംപുളിയും കുതിര്‍ത്ത വെള്ളവും ചേര്‍ക്കണം. വെള്ളം പോരെങ്കില്‍ കുറച്ചുകൂടി ചേര്‍ത്തുകൊടുക്കണം. ഈ കൂട്ട് തിളച്ചുവരുമ്പോള്‍ മീന്‍ കഷ്ണങ്ങളിട്ട് കൊടുക്കാം.അടച്ചു വെച്ച് നന്നായി വേവിക്കുക .ഇടക്ക് ഇളക്കി കൊടുക്കണം .വെള്ളം മുക്കാലും വറ്റി കഴിയുമ്പോള്‍ തീ അണക്കാം .