ഡ്രൈഫ്രൂട്ട്‌സ് കഴിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ വിഭവമാണ് ചോക്‌ളേറ്റ് -നട്ട്‌സ് മില്‍ക്ക് ഷേയ്ക്ക്. കുറഞ്ഞസമയത്തില്‍ എളുപ്പത്തിലുണ്ടാക്കിയെടുക്കാം.

To advertise here,

ചേരുവകള്‍

  • തണുത്ത പാല്‍- 1 കപ്പ്
  • ബദാം(കുതിര്‍ത്ത് തൊലി കളഞ്ഞത്)- 6
  • കശുവണ്ടിപ്പരിപ്പ്-6
  • മധുരമില്ലാത്ത കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍
  • ഈന്തപ്പഴം- 5

ആദ്യം ഒരു ബ്ലെന്‍ഡറില്‍ കുറച്ച് പാലെടുത്ത് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്. കുട്ടികള്‍ക്ക് കൊടുക്കാന്‍ ആവശ്യമെങ്കില്‍ ചോക്‌ളേറ്റ് കഷ്ണങ്ങള്‍ ഇട്ട് അലങ്കരിച്ചു നല്‍കാം.