മീന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന ഒരുഗ്രന്‍ വിഭവമാണിത്. വളരെ എളുപ്പത്തില്‍ ദശകട്ടിയുള്ള മീന്‍ ഉപയോഗിച്ച് ഇതുണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും.

To advertise here,


ചേരുവകള്‍

  • നെയ്യ് മീന്‍ - 250ഗ്രാം
  • ഉരുളക്കിഴങ്ങ് - 1 ചെറുത്
  • സവാള (വലുത്) - 1
  • ഇഞ്ചി - ചെറിയ കഷ്ണം
  • വെളുത്തുള്ളി - 7 അല്ലികള്‍
  • പച്ചമുളക് - 2
  • കോണ്‍ഫ്ലോര്‍ - 2 ടേബിള്‍ സ്പൂണ്‍
  • കുരുമുളക്‌പൊടി - 1 ടിസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടിസ്പൂണ്‍
  • മുളക്പൊടി - 1/2 ടിസ്പൂണ്‍
  • ഗരംമസാല - 1 ടിസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - ആവശ്യത്തിന് 
  • മല്ലിയില അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍


തയ്യാറാക്കുന്ന വിധം

മീന്‍ വേവിച്ചു മുള്ളുമാറ്റി ഉടച്ചെടുക്കണം. എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇത് നന്നായി വഴയെടുത്ത് അതിലേക്ക് മസാലപ്പൊടികള്‍ ഓരോന്നായി ചേര്‍ത്ത് കൊടുക്കണം.

മസാല പച്ച മണം മാറി വരുമ്പോള്‍  വേവിച്ച മീന്‍ കൂടി ചേര്‍ത്ത് അല്‍പസമയം ചെറുതീയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് അരിഞ്ഞ മല്ലിയില ചേര്‍ത്തുകൊടുക്കാം. ചൂടാറിയ ശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ആവശ്യാനുസരണം കോണ്‍ഫ്ലോര്‍ കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഇഷ്ടമുള്ള ആകൃതിയില്‍ എണ്ണയില്‍ വറുത്തു കോരിയെടുക്കാം.