സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്ക് എന്ത് കൊടുക്കണമെന്ന് ആശങ്കയിലാണോ. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമായും നാലുമണിയ്ക്കുമെല്ലാം ഉണ്ടാക്കിനല്‍കാവുന്ന വിഭവങ്ങളാണ് മിനി ബീറ്റ്റൂട്ട് പൂരിയും ജീര ആലൂവും. മുതിര്‍ന്നവര്‍ക്ക് ലഞ്ച് ബോക്‌സിലും കൊണ്ടുപോകാവുന്ന വിഭവം. പരീക്ഷിച്ചുനോക്കാം.

To advertise here,


ബീറ്റ്‌റൂട്ട് പൂരി

ചേരുവകള്‍

  • ഗോതമ്പ് മാവ് - 1 കപ്പ്
  • റവ - 1 1/2 ടേബിള്‍സ്പൂണ്‍
  • ബീറ്റ്റൂട്ട് അരച്ചത് -  1/2 കപ്പ്
  • ബേക്കിംഗ് സോഡ - ഒരു നുള്ള്
  • ഉപ്പ് - പാകത്തിന്
  • എണ്ണ - വറുക്കാന്‍ ആവശ്യമായത് 

പാചകരീതി
എണ്ണയൊഴികെയുള്ള ചേരുവകള്‍  ആവശ്യാനുസരണം അല്പം വെള്ളം കൂടെ ചേര്‍ത്ത് പൂരിക്ക് കുഴച്ച് വെക്കുക.15 മിനുട്ട് വച്ച ശേഷം ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. കുട്ടികള്‍ക്കായി ഉണ്ടാക്കുമ്പോള്‍ ആകര്‍ഷണീയമായ ആകൃതികളില്‍ പൂരി കട്ട് ചെയ്ത് വറുത്തെടുക്കാം.

ജീരാ ആലു

ചേരുവകള്‍

  • ഉരുളക്കിഴങ്ങ് - 3 എണ്ണം
  • ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
  • വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
  • പച്ചമുളക് - 1 
  • ജീരകം - 1 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • കായപ്പൊടി - ഒരു നുള്ള് 
  • മല്ലിയില അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 1 ടേബിള്‍സ്പൂണ്‍

പാചകരീതി

ഉരുളക്കിഴങ്ങ് അല്പം ഉപ്പ് ചേര്‍ത്ത് വേവിച്ച് തോല് കളഞ്ഞു ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ചു വെക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ജീരകം ചേര്‍ത്ത് കൊടുക്കുക. മൂത്ത് വരുമ്പോള്‍ അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക.

ചുവന്നുവരുമ്പോള്‍ അതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച് അതിലേക്ക് അരിഞ്ഞ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കൊടുക്കാം.

കഷണങ്ങളില്‍ മസാല പിടിച്ച് വശങ്ങള്‍ മൊരിഞ്ഞു വരുന്നതുവരെ പാകം ചെയ്യുക. ഇടക്കിടെ ഇളക്കി കൊടുക്കുക. ശേഷം അരിഞ്ഞ മല്ലിയില വിതറി അടുപ്പില്‍ നിന്നും വാങ്ങാം.