കോളിഫ്ളവര്‍ ചേര്‍ത്തുള്ള ചിക്കന്‍ കറിയ്ക്ക് വേറിട്ട രുചിയാണുള്ളത്. ചിക്കന്‍ പ്രേമികള്‍ക്ക് ഇതേറെയിഷ്ടപ്പെടും. ഹോം പാര്‍ട്ടികള്‍ക്കും ആഘോഷവേളകളിലുമെല്ലാം ഇത് വിളമ്പാവുന്നതാണ്. 30 മിനിട്ടാണ് പാചകത്തിനായി വേണ്ടി വരുന്നത്. നാന്, റൊട്ടി അല്ലെങ്കില്‍ ചപ്പാത്തി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം
ചേരുവകള്‍
ചിക്കന്‍ ബ്രെസ്റ്റ്-3
സവാള (അരിഞ്ഞത്)-1
തക്കാളി (അരിഞ്ഞത്)-200 ഗ്രാം
തേങ്ങാപ്പാല്‍-200 മില്ലി
കോളിഫ്ളവര്‍ (ഇടത്തരം വലിപ്പം അരിഞ്ഞത്)-1
വലിയ പച്ചമുളക് (അരിഞ്ഞത്)-1
ഇഞ്ചി -1 കഷ്ണം
വെളുത്തുള്ളി -രണ്ട് അല്ലി
ചുവന്ന മുളക് പൊടി-1/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി-1/2 ടീസ്പൂണ്‍
ഗരം മസാല പൊടി-1 ടീസ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍-1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി -പാകത്തിന്
ഓയില്‍-1 ടീസ്പൂണ്‍
തയ്യാറേക്കേണ്ട രീതി
ഒരു പാനില്‍ ഇടത്തരം തീയില്‍ എണ്ണ ചൂടാക്കണം. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മാറിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് ബ്രൗണ്‍
നിറമാകുന്നതുവരെ വറുക്കുക. എന്നിട്ട് മാറ്റിവെയ്ക്കുക. അതേ എണ്ണയില്‍ സവാള നന്നായി വഴറ്റുക.
വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കാം. മുളക് പൊടി, ഗരം മസാല, മഞ്ഞള്‍, പഞ്ചസാര എന്നിവ ഇതിലേയ്ക്ക് ചേര്‍ക്കുക. നന്നായി വഴറ്റിശേഷം തക്കാളിയിട്ട് ഇളക്കിക്കൊടുക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാലും ചേര്‍ക്കണം.
ശേഷം കോളിഫ്ളവര്‍, ചിക്കന്‍ എന്നിവ ചേര്‍ത്തുകൊടുക്കാം. ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം. കുരുമുളക് പൊടി ചേര്ത്തെടുത്താം.
ഗ്രേവി കട്ടിയുള്ളതാണെങ്കില്‍ കുറച്ച് ചൂടുവെള്ളം ചേര്‍ക്കാം.
Content Highlights: Cauliflower Chicken Curry recipe
Published: 03 Jun 2024, 04:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented