എല്ലായിടത്തും മാമ്പഴം ലഭ്യമാണ്. ഇനി കുട്ടികള്‍ക്ക് നാലുമണിയ്ക്ക് കഴിക്കാന്‍ വീട്ടിലുണ്ടാക്കിയ മാമ്പഴ ഹല്‍വ നല്‍കാം. അതിഥികള്‍ക്ക് നല്‍കാനും നല്ലതാണ്.എളുപ്പത്തിലുള്ളതാണ് ഈ പാചകം.
ചേരുവകള്‍
Also Read
- മാമ്പഴം- 1 കിലോ
- നെയ്യ് -ഒരു കപ്പ്
- മൈദ -രണ്ട് ടീസ്പൂണ്‍
- പഞ്ചസാര -അര കിലോ
- ഏലയ്ക്കാപ്പൊടി-ആവശ്യത്തിന്
- വെള്ളം-അര കപ്പ്
- അണ്ടിപ്പരിപ്പ് -100 ഗ്രാം
- ടൂട്ടി ഫ്രൂട്ടി -ആവശ്യത്തിന്
- വെളുത്ത എള്ള്- ആവശ്യത്തിന്
പാചകരീതി
ആദ്യം മാമ്പഴം കഷണങ്ങളാക്കി മിക്സിയില്‍ അരച്ചെടുക്കണം. ശേഷം പഞ്ചസാരയില്‍ അരക്കപ്പ് വെള്ളമൊഴിച്ച് പാനിയാക്കിയെടുക്കാം. പാനിയിലേയ്ക്ക് മാമ്പഴം അരച്ചതിട്ട് നന്നായി തിളച്ച് തുടങ്ങുമ്പോള്‍ മൈദ അല്പം വെള്ളത്തില്‍ കലക്കി ഒഴിച്ച് തുടരെ ഇളക്കിക്കൊടുക്കണം. കട്ടകളുണ്ടാവാന് പാടില്ല.
വെള്ളം വറ്റി തുടങ്ങുമ്പോള്‍ നെയ്യ് ചേര്‍ത്തുകൊടുക്കാം. വറ്റി തുടങ്ങുമ്പോള്‍ തീയണച്ച് താഴേയിറക്കി വയ്ക്കുക. ശേഷം ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് വേവിച്ച വച്ചിരിക്കുന്ന മാമ്പഴ മിശ്രിതം പരത്തിവയ്ക്കാം.. മുകളില്‍ അണ്ടിപ്പരിപ്പ്, മുന്തിരി,ടൂട്ടി ഫ്രൂട്ടി ,വെളുത്ത എള്ള് എന്നിവ വിതറാം. തണുത്ത ശേഷം മുറിച്ച് കഴിക്കാം.
Content Highlights: mango halwa recipe
Published: 25 Jul 2024, 03:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented